കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ബീ​ഫി​ന് 15 മു​ത​ല്‍ വി​ല​കൂ​ടും; കി​ലോ​യ്ക്ക് ഇനി 460 രൂ​പ​

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ബീ​ഫ്‍ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഓ​ള്‍ കേ​ര​ള മീ​റ്റ് മ​ര്‍ച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. എ​ല്ലു​ള്ള​തി​ന് കി​ലോ​യ്ക്ക് 400 രൂ​പ​യും എ​ല്ലി​ല്ലാ​ത്ത ഇ​റ​ച്ചി കി​ലോ​യ്ക്ക് 460 രൂ​പ​യു​മാ​യി വ​ർ​ധി​ക്കും. ഓ​ള്‍ കേ​ര​ള മീ​റ്റ് മ​ര്‍ച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​മാ​ണ് വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ എ​ല്ലു​ള്ള​തി​ന് 340 രൂ​പ​യും എ​ല്ലി​ല്ലാ​ത്ത​തി​ന് 360 രൂ​പ​യു​മാ​യു​മാ​ണ് വി​ല.

കേ​ര​ള​ത്തി​ലും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന്നു​കാ​ലി​ക​ള്‍ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വി​ല വ​ർ​ധി​ച്ച​തും മാം​സ വ്യാ​പാ​ര മേ​ഖ​ല​യി​ലെ ഉ​പോ​ത്പ്പ​ന്ന​ങ്ങ​ളാ​യ തു​ക​ല്‍, എ​ല്ല്, നെ​യ്യ് എ​ന്നി​വ​യി​ക്കു​ണ്ടാ​യ വി​ല​യി​ടു​വു​മാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​ക്കി​യ​തെ​ന്ന് ഓ​ള്‍ കേ​ര​ള മീ​റ്റ് മ​ര്‍ച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​കെ. സാ​ദി​ഖ് പ​റ​ഞ്ഞു. ചെ​ല​വൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യി​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​പി. മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി ജം​ഷീ​ര്‍, ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ട്ര​ഷ​റ​ര്‍ ഇ​സ്ഹാ​ക്ക് മൂ​ഴി​ക്ക​ല്‍, അ​ബ്ദു​ൽ ഹ​മീ​ദ്, റ​ഊ​ഫ് പൊ​റ്റ​മ്മ​ല്‍, അ​ഷ​റ​ഫ് ക​ട​ലു​ണ്ടി, നാ​സ​ര്‍ ക​ല്ലാ​യി, മ​നാ​ഫ് പ​ന്നി​യ​ങ്ക​ര, നൗ​ഫ​ല്‍ പ​റ​മ്പ​ത്ത്, ലി​ബാ​സ് ത​ട​മ്പാ​ട്ട് താ​ഴം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Beef price to rise by 15% in Kozhikode district; now Rs 460 per kilo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.