മ​ണ്ഡ​ലം കോ​ൺ​​ഗ്ര​സ് പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​ക്കാ​ൻ പ​റ്റു​മോ?

കോ​ഴി​ക്കോ​ട്: എ​ൻ. ശേ​ഷാ​ദ്രി​നാ​ഥി​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സി​നെ ത​ള്ളി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ഡി.​സി.​സി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ കെ.​സി. അ​ബു. റി​ട്ട​യ​ർ ചെ​യ്ത ജ​ഡ്ജി​മാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ആ​യി നി​യ​മി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​യ​ത്. നി​ല​വി​ൽ റി​ട്ട​യ​ർ ചെ​യ്ത ജ​ഡ്ജി​മാ​രൊ​ന്നും കോ​ൺ​ഗ്ര​സി​ന്റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി ഇ​രി​ക്കു​ന്നി​ല്ല.

മു​മ്പും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രോ​ട് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ട​ല്ല ഇ​ത്ത​രം ഉ​ന്ന​ത​പ​ദ​വി​ക​ളി​ൽ ആ​ളു​ക​ളെ നി​യ​മി​ച്ച​ത്. കെ.​പി.​സി.​സി​യി​ലു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​കു​ന്ന​തും മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തും ഒ​രു വാ​ർ​ത്ത​യേ അ​ല്ല. പി.​എം. നി​യാ​സ് അ​നാ​വ​ശ്യ വി​വാ​ദം ഉ​യ​ർ​ത്തു​ക​യാ​ണ്. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ൽ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റ​മു​ള്ള വ​ലി​യ വി​ജ​യ​മാ​ണ് യു.​ഡി.​എ​ഫി​ന് ജ​നം ന​ൽ​കി​യ​ത്. ന​ല്ല തു​ട​ക്ക​മാ​ണ് വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന്റേ​ത്. ഈ ​സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളെ​ടു​ത്ത് ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഇ​തൊ​ക്കെ ഓ​രോ​രു​ത്ത​രു​ടെ മാ​ന​സി​കാ​വ​സ്ഥ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ കൂ​ടി​യാ​ണ്. ത​ന്നെ​ക്കാ​ൾ എ​ത്ര​യോ കാ​ലം ക​ഴി​ഞ്ഞു വ​ന്ന നാ​ല​ഞ്ചു പേ​ർ എം.​എ​ൽ.​എ​യാ​യ​ത് ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ബു​ദ്ധി​മു​ട്ട് ത​നി​ക്ക് മ​ന​സ്സി​ലാ​കും. ആ ​ബു​ദ്ധി​മു​ട്ട് ത​നി​ക്കു​മു​ണ്ട്.

അ​ത്ത​രം കു​ഴ​പ്പം കൊ​ണ്ട് പ​റ​യു​ന്ന കാ​ര്യ​മാ​യി​ട്ടാ​ണ് നി​യാ​സി​ന്റെ പ്ര​സ്താ​വ​ന​യെ കാ​ണു​ന്ന​തെ​ന്നും കെ.​സി. അ​ബു വ്യ​ക്ത​മാ​ക്കി. പി.​എം. നി​യാ​സ് മ​ത്സ​രി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് ചാ​ല​പ്പു​റം ഡി​വി​ഷ​ൻ ബി.​ജെ.​പി​ക്ക് കി​ട്ടാ​ൻ കാ​ര​ണം. ഒ​രു മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി​മ​ത​ൻ ആ​യ​തു​കൊ​ണ്ടാ​ണ് ചാ​ല​പ്പു​റം ന​ഷ്ട​മാ​യ​ത്. പി.​എം. നി​യാ​സ് അ​വി​ടെ മ​ത്സ​രി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​യ്യൂ​ബ് അ​വി​ടെ റി​ബ​ൽ ആ​കു​മാ​യി​രു​ന്നി​ല്ല. ആ ​സീ​റ്റും പാ​ള​യ​വും പു​തി​യ​റ​യും നി​യാ​സ് മ​ത്സ​രി​ച്ച് തോ​റ്റ മ​ലാ​പ്പ​റ​മ്പും കോ​ൺ​​ഗ്ര​സി​ന് കി​ട്ടു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മേ​യ​റു​ടെ കൊ​ടി​വെ​ച്ച കാ​റി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​രം നി​യാ​സ് ക​ള​ഞ്ഞു കു​ളി​ച്ച​താ​ണ്. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് അ​നാ​വ​ശ്യ വി​വാ​ദ​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​രാ​യാ​ലും വേ​ണ്ടാ​ത്ത വി​വാ​ദ​ങ്ങ​ൾ ന​ല്ല​ത​ല്ലെ​ന്നും കെ.​സി. അ​ബു ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Can a Mandalam Congress President be Appointed as Election Commissioner?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.