കി​നാ​ലൂ​രി​ൽ എ​യിം​സി​നാ​യി ക​ണ്ടെ​ത്തി​യ വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലെ ഭൂ​മി

എ​യിം​സ്: കി​നാ​ലൂ​ർ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ

ബാ​ലു​ശ്ശേ​രി: കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് നാ​ല് സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് കേ​ന്ദ്ര​ത്തി​നു കൈ​മാ​റു​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​സ്താ​വി​ച്ച​ത് ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ കി​നാ​ലൂ​ർ നി​വാ​സി​ക​ൾ. കി​നാ​ലൂ​ർ (കോ​ഴി​ക്കോ​ട്), കാ​ട്ടാ​ക്ക​ട (തി​രു​വ​ന​ന്ത​പു​രം), കാ​ക്ക​നാ​ട് (എ​റ​ണാ​കു​ളം), ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥ​ലം ല​ഭ്യ​മാ​ണെ​ന്ന​റി​യി​ച്ചാ​ണ് കേ​ന്ദ്ര​ത്തി​ന് ക​ത്തു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കി​നാ​ലൂ​ർ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് എ​യിം​സി​നാ​യി കി​നാ​ലു​രി​ൽ 152 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യ​തും ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​തും. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ( എ​യിം​സ് ) തു​ട​ങ്ങാ​ൻ കി​നാ​ലൂ​ർ എ​സ്റ്റേ​റ്റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ഭാ​വി​യി​ലെ വി​ക​സ​ന​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് നൂ​റ് ഏ​ക്ക​ർ സ്ഥ​ലം കൂ​ടി അ​ക്വ​യ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ കു​ട്ടി​ക്കാ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ലാ​യി​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കി​നാ​ലൂ​രി​ൽ ഭൂ​മി​യ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടും കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം നീ​ണ്ടു​പോ​കു​ന്ന​തി​ലും കി​നാ​ലൂ​രി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​യ​ർ​ത്തി​യ നി​ല​പാ​ടും നി​ല​നി​ൽ​ക്കു​മ്പോ​ഴു​മാ​ണ് എ​യിം​സ് സ്ഥാ​പി​ക്കാ​നാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി നാ​ല് സ്ഥ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് കേ​ന്ദ്ര​ത്തോ​ട് വീ​ണ്ടും ആ​വ​ശ്യ​മു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ന്തം കി​ട​പ്പാ​ട​മ​ട​ക്ക​മു​ള്ള ഭൂ​മി എ​യിം​സി​നാ​യി വി​ട്ടു​കൊ​ടു​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ മു​ൻ​മു​ഖ്യ​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​മ്പാ​കെ അ​റി​യി​ച്ച നി​ല​പാ​ടി​നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു ക​ണ്ട​ത്. മു​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ബി.​ജെ.​പി ജി​ല്ലാ - പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും കി​നാ​ലൂ​രി​നൊ​പ്പ​മാ​ണ് നി​ല​കൊ​ണ്ടി​രു​ന്ന​ത് എ​ന്ന​തും കി​നാ​ലൂ​രി​ന്റെ പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കു​മെ​ന്ന് 2014ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി ലോ​ക്സ​ഭ​യി​ൽ പ്ര​സ്താ​വി​ച്ച​ത്. എ​ന്നാ​ൽ, പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും കേ​ര​ള​ത്തി​ന്റെ എ​യിം​സ് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ത്യ​മാ​കാ​തെ നി​ല​കൊ​ള്ളു​ക​യാ​ണ്. എ​യിം​സി​നു വേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​നാ​ലൂ​രി​ൽ കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ 200 ഏ​ക്ക​ർ സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്ത​ത്. ഭാ​വി വി​ക​സ​ന​വും കൂ​ടി

ക​ണ​ക്കി​ലെ​ടു​ത്താ​ണ് 100.48 ഏ​ക്ക​ർ (40.68 ഹെ​ക്ട​ർ) സ്വ​കാ​ര്യ ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി സ​ർ​ക്കാ​ർ 92.62 ല​ക്ഷം​രൂ​പ വ​ക​യി​രു​ത്തു​ക​യും പ്രാ​ഥ​മി​ക ചി​ല​വു​ക​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്‌​തി​ട്ടു​ണ്ട്. ഇ​തി​ൽ കി​നാ​ലൂ​ർ വി​ല്ലേ​ജി​ലെ 22.42 ഹെ​ക്ട​ർ ഭൂ​മി​യി​ലെ മു​ഴു​വ​ൻ ഫീ​ൽ​ഡി​ലും സ​ർ​വെ സ​ബ്ഡി​വി​ഷ​ൻ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും കി​നാ​ലൂ​ർ സ​ന്ദ​ർ​ശി​ച്ച് അ​നു​യോ​ജ്യ​മാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ പ്ര​സ്താ​വി​ച്ച​താ​ണ്. ഇ​തി​നു ശേ​ഷ​മാ​യി​രു​ന്നു ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എ​യിം​സ് പ്ര​ഖ്യാ​പ​ന ഉ​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും കോ​ഴി​ക്കോ​ട്ടെ കി​നാ​ലൂ​രി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന നി​ല​പാ​ട് മു​ൻ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജും കൈ​കൊ​ണ്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​യി​രു​ന്നു കി​നാ​ലൂ​രി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​ത്. ആ​ദ്യം കാ​സ​ർ​ഗോ​ഡ് എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ൽ പി​ന്നീ​ട് അ​ത് ആ​ല​പ്പു​ഴ​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ ആ​വ​ശ്യം. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് കേ​ന്ദ്രം എ​യിം​സ് അ​നു​വ​ദി​ക്കാ​റു​ള്ള​ത്. എ​യിം​സി​നു വേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് കേ​ന്ദ്ര​ത്തി​ന്റെ ആ​വ​ശ്യം. ഇ​തി​നൊ​ന്നും ഒ​രു അ​പാ​ക​ത​യു​മി​ല്ലാ​തെ​യാ​ണ് കി​നാ​ലൂ​രി​ൽ സ​ർ​ക്കാ​ർ ഭൂ​മി ക​ണ്ടെ​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യ​ത്. സ്വ​കാ​ര്യ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത ഭൂ​പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രും കൈ​വ​ശ​ഭൂ​മി​ക്കാ​രു​മാ​ണ് എ​യിം​സി​ന്റെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​യി​ട്ടു​ള്ള​ത്.

Tags:    
News Summary - English Translation:"AIIMS: Kinalur Residents in Anxiety"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.