Posted On
date_range Updated On
date_range ടോൾ പ്ലാസക്ക് സമീപം കാർ തട്ടിയെടുത്ത സംഘം പിടിയിൽ
പന്തീരാങ്കാവ് : പണമിടപാടിൽപെട്ട ആളുടെ കാർ തട്ടിയെടുത്ത സംഘത്തെ പൊലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപത്ത് വെച്ചാണ് കൊണ്ടോട്ടി സ്വദേശിയുടെ കാറ് തടഞ്ഞ് നിർത്തി കവർന്നത്. കൊണ്ടോട്ടി സ്വദേശിയുമായുള്ള പണമിടപാടാണ് കാറ് തട്ടാൻ കാരണമായി പറയപ്പെടുന്നത്. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ്കാറുമായി കടന്നുകളഞ്ഞ സംഘത്തെ പിന്തുടർന്നതോടെ ചാലപ്പുറത്തിന് സമീപം കാർ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
തലശ്ശേരി ചെമ്പാട് സ്വദേശി ഷക്കീൽ,പാനൂർ ചെണ്ടയാട് സ്വദേശി അബ്ദുൾ സമദ്, കോഴിക്കോട് ചാലപ്പുറം പുതിയ കോവിലകം രാഹുൽഎന്നിവരാണ് പന്തീരാങ്കാവ് പൊലീസിന്‍റെ പിടിയിലായത്. സംഘത്തിൽപെട്ട ഒരാൾക്കായി തിരച്ചിൽ നടക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.