ഓ​ട്ടോ​ഡ്രൈ​വ​ർ നി​സാ​റി​ന് ടൗ​ൺ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ സി.​ഐ എ. ​ഉ​മേ​ഷ് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഓ​ട്ടോക്കാരുടെ അഭിമാനമുയർത്തിയ നിസാറിന്​ ആദരം

കോ​ഴി​ക്കോ​ട്​: ഓ​​ട്ടോ​റി​ക്ഷ യാ​ത്ര​ക്കി​ടെ അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യ സ്​​ത്രീ​ക്ക്​ വേ​ണ്ട പ​രി​ച​ര​ണം ന​ൽ​കി​യ ഡ്രൈ​വ​ർ​ക്ക്​ ജ​ന​മൈ​ത്രി പൊ​ലീ​സി​‍െൻറ ആ​ദ​രം. മേ​ലേ പാ​ള​യ​ത്തു​നി​ന്ന്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ഓ​ട്ടം വി​ളി​ച്ച സാ​ജി​ത എ​ന്ന അ​ധ്യാ​പി​ക യാ​ത്ര​ക്കി​ടെ ഓ​​ട്ടോ​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ അ​വ​ർ ക​ണ്ണു​തു​റ​ന്ന​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കൂ​ട്ടി​രി​പ്പു​കാ​ര​നാ​യി ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ഓ​​ട്ടോ ഡ്രൈ​വ​റു​മു​ണ്ട്. ബോ​ധം​വ​ന്ന അ​വ​രോ​ട്​ ബ​ന്ധു​ക്ക​ളു​ടെ ന​മ്പ​ർ വാ​ങ്ങി വി​ളി​ച്ചു​വ​രു​ത്തു​ക​യും ബ​ന്ധു​ക്ക​ളെ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ്​ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റു​ക​യും ചെ​യ്​​താ​ണ്​ ഓ​​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യ​ത്. ചേ​ള​ന്നൂ​ർ ക​ളം​കൊ​ള്ളി​ത്താ​ഴം ഞാ​റ​ക്കാ​ട്ട്​ മീ​ത്ത​ൽ നി​സാ​ർ ആ​യി​രു​ന്നു ആ ​ഡ്രൈ​വ​ർ. ഭാ​ര്യ ഷം​ല, മ​ക്ക​ളാ​യ ആ​യി​ശ സാ​റ, മു​ഹ​മ്മ​ദ്​ ന​സു​മു​ൽ ഹ​ഖ്​ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ്​ നി​സാ​റി​‍െൻറ കു​ടും​ബം. നി​സാ​ർ നാ​ലു വ​ർ​ഷ​മാ​യി സി​റ്റി​യി​ൽ സ്​​ഥി​ര​മാ​യി ഓ​​ട്ടോ ഓ​ടി​ക്കു​ക​യാ​ണ്.

അ​സു​ഖം മാ​റി​യ​ശേ​ഷം സാ​ജി​ത നി​സാ​റി​‍െൻറ ന​മ്പ​ർ തേ​ടി​പ്പി​ടി​ച്ച്​ വി​ളി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​റി​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ വാ​ങ്ങാ​ൻ നി​സാ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്​ അ​വ​ർ ടൗ​ൺ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സി.​ഐ എ. ​ഉ​മേ​ഷ്​ നി​സാ​റി​നെ വി​ളി​ച്ച്​ ടൗ​ൺ സ്​​റ്റേ​ഷ​‍െൻറ ആ​ദ​രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും സാ​ജി​ത ടീ​ച്ച​ർ​ക്ക്​ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്​​റ്റേ​ഷ​‍െൻറ സ്​​നേ​ഹോ​പ​ഹാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സി.​ഐ ഉ​മേ​ഷ്​ നി​സാ​റി​ന്​ കൈ​മാ​റി. ച​ട​ങ്ങി​ൽ നി​സാ​റി​‍െൻറ നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി എം.​കെ. രാ​ജേ​ന്ദ്ര​ൻ, ചേ​ള​ന്നൂ​രി​ലെ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ദ​യാ​നി​ധി, നി​സാ​റി​‍െൻറ ജ്യേ​ഷ്​​ഠ​ൻ ഹ​മീ​ദ്, ഓ​​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സി.​ഐ.​ടി.​യു സി​റ്റി സെ​ക്ര​ട്ട​റി ഹേ​മ​ന്ത്, സ്​​റ്റേ​ഷ​ൻ എ​സ്.​ഐ വി​ജി​ത്ത്, സാ​ജി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.