അശ്​റഫ്

അശ്​റഫിന് നാടി​െൻറ യാത്രാമൊഴി

ചേമഞ്ചേരി: സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ കാപ്പാട് എ.ടി. അശ്​റഫിന് ജന്മനാട് യാത്രാമൊഴിയേകി. അവസാന നിമിഷം വരെ സേവന രംഗത്തായിരുന്നു അശ്​റഫ്. രോഗികൾക്കുള്ള മരുന്ന്​ ശേഖരിക്കാനുള്ള യാത്രക്കിടെയാണ് ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ജീവിതത്തോട് വിട പറയുകയും ചെയ്തത്.

ഹാം റേഡിയോ സന്നദ്ധ പ്രവർത്തനത്തിന് ഫലപ്രദമായി ഉപയോഗിച്ച വ്യക്തിയായിരുന്നു അഷ്റഫ്. സമൂഹത്തി​െൻറ നാനാതുറകളിൽ പെട്ടവർ അനുശോചനം രേഖപ്പെടുത്തി. കോവിഡ് പ്രോട്ടോകോൾ സംസ്കാര ചടങ്ങുകൾക്ക് ബാധകമായതിനാൽ വലിയൊരുവിഭാഗം ആളുകൾക്ക് നേരിട്ട് എത്താൻ കഴിഞ്ഞില്ല. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് ഉൾ​െപ്പടെ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ വീട്ടിലെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഫയർഫോഴ്സ് ആംബുലൻസിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

തുടർന്ന് പ്രാർഥനക്കുശേഷം കാപ്പാട് പള്ളിയിൽ ഖബറടക്കി. മികച്ച സാമൂഹിക പ്രവർത്തനത്തിലൂടെ നാടി​െൻറ പേര് ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അശ്​റഫ്. ചിരാത്​ കാപ്പാട് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സുരേഷ്, ഹംസ, എം. കൃഷ്ണൻ, കെ.കെ. മുഹമ്മദ്, എൻ.പി. അബ്​ദുസമദ്, എം.സി. മുഹമ്മദ് കോയ, പി.കെ. വിനോദൻ, ദീപു, കെ.വി. കോയ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.