Posted On
date_range Updated On
date_range കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇതിനിടെ, പാപ്പാന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രി 12മണിയോടെ സംഭവം.
പാപ്പച്ചൻ ശ്രീകുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ടാരങ്ങളും വിളക്കുകാലുകളും ആന തകർത്തു. ഏറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. ആളുകൾ കുറഞ്ഞ സമയമായതിനാലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.