കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിലെ 'കലാതരംഗ്’ ആർട്സ് ആൻ്റ് റയ്യാൻ ഫെസ്റ്റ് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
ആവേശമായി ‘കലാതരംഗ്’ ആർട്സ് ഫെസ്റ്റിന് സമാപനം
കോഴിക്കോട്: പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിലെ ദ്വിദിന ആർട്സ് ആൻ്റ് റയ്യാൻ ഫെസ്റ്റ് 'കലാതരംഗ്’ സമാപിച്ചു. സർഗശേഷിയും കലാമേന്മയും മാറ്റുരച്ച ആർട്സ് ഫെസ്റ്റ് എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യ അതിവേഗം വളരുന്ന കാലത്ത് കുട്ടികൾ പഠന, കലാപ്രവർത്തനങ്ങൾക്ക് എ.ഐ പോലെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾ കാലത്തിനൊപ്പം സഞ്ചരിക്കണം. ജീവിതത്തിൽ നന്മ തെരഞ്ഞെടുക്കാൻ ജാഗ്രത പുലർത്തണമെന്ന് ഹൃദയസ്പർശിയായ കഥ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രിൻസിപ്പൽ നഈം വാണിമേൽ അധ്യക്ഷനായി. സ്‌കൂൾ മാനേജർ ഡോ. നജീബ്, മാനേജ്മെന്റ് കമ്മിറ്റി അംഗം ഫൈസൽ ജമാൽ, പി.ടി.എ വൈസ് പ്രസിഡന്റ് നസീബ് ജലീൽ എന്നിവർ സംസാരിച്ചു.
ആർട്സ് ഫെസ്റ്റിന് ‘കലാതരംഗ്’ എന്ന പേര് നിർദേശിച്ച 8-ാം ക്ലാസ് വിദ്യാർഥിനി ഹലാ മുംതാസിന് എം. കുഞ്ഞാപ്പ ഉപഹാരം നൽകി. ആർട്സ് ഫെസ്റ്റ് കോർഡിനേറ്റർ എം. ശ്രീലജ സ്വാഗതവും സ്കൂൾ പാർലമെന്റ് ഫൈൻ ആർട്സ് മന്ത്രി റോണക് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്കും സർഗാത്മകത യ്ക്കും വേദിയൊരുക്കി ‘കലാതരംഗ്’ ആവേശകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.