കോഴിക്കോട് ഐ.ഐ.എം കാമ്പസിൽ സംസ്ഥാന മന്ത്രിസഭ അംഗങ്ങൾക്കായി സംഘടിപ്പിച്ച ' റീ ഇമേജിനിങ് കേരളം' നേതൃത്വ ശിൽപശാലക്കെത്തിയ

മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ബാഗിൽനിന്ന് പേന വെച്ച ബോക്സ് പുറത്തെടുക്കുന്നു  

ഐ.ഐ.എമ്മിൽ പരിശീലന പരിപാടി തുടങ്ങി; അനുസരണയുള്ള വിദ്യാർഥികളായി മുഖ്യമന്ത്രിയും മന്ത്രിമാരും

കു​ന്ദ​മം​ഗ​ലം: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്റി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ അ​നു​സ​ര​ണ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​യി മ​ന്ത്രി​മാ​ർ. ശി​ൽ​പ​ശാ​ല​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​ത​ന്നെ ചി​ല മ​ന്ത്രി​മാ​ർ ഐ.​ഐ.​എ​മ്മി​ൽ എ​ത്തി​യി​രു​ന്നു. പ്ര​ഫ. അ​നു​പം ദാ​സ് ന​യി​ച്ച ക്ലാ​സി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ചും മ​റ്റും മു​ഖ്യ​മ​ന്ത്രി കൗ​തു​ക​കാ​ര​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​യ​തി​നാ​ൽ ചി​ല മ​ന്ത്രി​മാ​ർ​ക്ക്​ ജു​മു​അ പ്രാ​ർ​ഥ​ന​യി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള​തി​നാ​ൽ 12.30ഓ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​ഞ്ഞു. 2.30നാ​ണ്​ ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള സെ​ഷ​ൻ ആ​രം​ഭി​ച്ച​ത്. സു​ര​ക്ഷ​ക്കാ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പൊ​ലീ​സ് സ​ന്നാ​ഹം ഉ​ണ്ടാ​യി​രു​ന്നു. വൈ​കീ​ട്ട് ആ​റോ​ടെ ആ​ദ്യ ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

Tags:    
News Summary - IIM Training Begins: CM, Ministers Turn Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.