അനഘ ശശിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കോഴിക്കോട്: തുഞ്ചത്തെഴുത്തച്ചൻ മലയാള സർവകലാശാലയിൽ അധ്യാപകരിൽ നിന്ന് ജാതി വിവേചനം നേരിട്ടത്തിന്‍റെ പേരിൽ സമരം തുടരുന്ന വിദ്യാർഥിനി അനഘ ശശിക്ക് ഐക്യദാർഢ്യവുമായി ഗുഫ്തുഗു കലക്റ്റീവ് പ്രതിനിധി ശ്രീനാഥിന്‍റെ അധ്യക്ഷതയിൽ കോഴിക്കോട് മിഠായി തെരുവിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അനഘ സമര സഹായ സമിതി കോഴിക്കോട് നടത്തിയ സംഗമം റിട്ടയേഡ് പ്രൊഫസർ പി.കെ പോക്കർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എ.ഐ.ആർ.എസ്.ഒ പ്രതിനിധി ലെനിന സ്വാഗതം പറഞ്ഞ സംഗമത്തിൽ പി.എം ശ്രീ എൻ. ഇ. പി വിരുദ്ധ സമിതി പ്രതിനിധി നാരായണൻ വട്ടോളി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രതിനിധി സി.പി റഷീദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുജാഹിദ്, സേവ് എജുക്കേഷൻ കമ്മിറ്റി പ്രതിനിധി ഡോ. ജ്യോതിരാജ്, കൾച്ചറൽ ഫോറം പ്രതിനിധി വേണുഗോപാൽ കുനിയിൽ, എ.ഐ.എം.എസ്.എസ് പ്രതിനിധി ഷീബ ടീച്ചർ, മാധ്യമ പ്രവർത്തക അംബിക, സി പി ഐ (എം എൽ, റെഡ് സ്റ്റാർ) പ്രതിനിധി വി എ ബാലകൃഷ്ണൻ, യങ്ങ് ഡെമോക്രാറ്റ്സ് പ്രതിനിധി അബ്‌ദുൾ നാസർ, എ.ഐ.ഡി.എസ്.ഒ പ്രതിനിധി റഹീം, ഡി.എസ്.എ പ്രതിനിധി നിഹാരിക എന്നിവർ സംസാരിച്ചു.ഗുഫ്തുഗു കലക്റ്റീവ് പ്രതിനിധി അഷ്ഫാക്കിന്‍റെ നന്ദിയോട് കൂടി പ്രതിഷേധ സംഗമം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.