കുറഞ്ഞ നിരക്ക്​; 558 പേര്‍ക്ക് കോവിഡ്

കണ്ണൂർ: കോവിഡ്​ രണ്ടാം തരംഗത്തിൽ ഏറ്റവും കുറഞ്ഞ കേസുകളുമായി കണ്ണൂർ​. ജില്ലയില്‍ തിങ്കളാഴ്ച 558 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. നാലാം തവണയാണ്​ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയാവുന്നത്​. അഞ്ഞൂറിലെത്തുന്നത്​ ഇതാദ്യമാണ്​. സമ്പര്‍ക്കത്തിലൂടെ 537 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്​ഥിരീകരണ നിരക്കിൽ കാര്യമായ കുറവുണ്ടായി. 11.08 ശതമാനമാണ്​ തിങ്കളാഴ്​ച. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 14,1730 ആയി. ഇവരില്‍ 1,518 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 133,489 ആയി. 623 പേര്‍ കോവിഡ് മൂലം മരിച്ചു. 6,575 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 6,285 പേര്‍ വീടുകളിലും ബാക്കി 290 പേര്‍ വിവിധ ആശുപത്രികളിലും സൻെറർ -ഒന്നാംതല ചികിത്സ കേന്ദ്രങ്ങളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 33,533 പേരാണ്. ഇതില്‍ 32,333 പേര്‍ വീടുകളിലും 1,200 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 10,96,215 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 10,94,953 എണ്ണത്ത​ി​ൻെറ ഫലം വന്നു. 1262 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ചൊ​വ്വാഴ്​ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും കരിവെള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് നാലു വരെയും ബദരിയ സെക്കൻഡറി മദ്​റസ പാലിനാണ്ടിപീടിക, എടവേലി സ്‌കൂള്‍, ചിറ്റാരിപ്പറമ്പ് ഗവ.ഹയര്‍സെക്കൻഡറി സ്‌കൂള്‍, കോട്ടൂര്‍ സബ്സൻെറര്‍ ശ്രീകണ്ഠപുരം എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയുമാണ് പരിശോധന. വാക്സിനേഷന്‍ 77 കേന്ദ്രങ്ങളില്‍ ജില്ലയില്‍ ചൊവ്വാഴ്​ച 45 വയസ്സിന്​ മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977നുമുമ്പ്​ ജനിച്ചവര്‍) ഫസ്​റ്റ്​ ഡോസ് കോവിഡ് വാക്സിനേഷനുവേണ്ടി 54 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്​ൻമെ​ൻറ്​ ലഭിച്ച 18 മുതൽ 44 വരെ പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണന വിഭാഗത്തില്‍പെട്ടര്‍ക്കും ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ആദ്യ ഡോസ് വാക്സിനേഷനുവേണ്ടി 23 കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. 45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാറി​ൻെറ വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്​റ്റര്‍ ചെയ്യാവൂ. കേരള സര്‍ക്കാറി​ൻെറ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്യരുത്. 18-- 44 വയസ്സിലുള്ള (1977ന് ശേഷം ജനിച്ചവര്‍) അനുബന്ധ രോഗങ്ങളുള്ളവരും മുന്‍ഗണന വിഭാഗത്തില്‍പെട്ടവരും ജോലി/പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവരും കോവിന്‍ പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാറി​ൻെറ വാക്സിനേഷന്‍ സൈറ്റില്‍ (covid19.kerala.gov.in) രജിസ്​റ്റര്‍ ചെയ്യണം. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് കേരള സര്‍ക്കാറാണ് വാക്സിന്‍ ലഭ്യമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.