കോഴിക്കോട്: കേരള വിധവ വയോജന ക്ഷേമസംഘം സംസ്ഥാന സമ്മേളനം മേയ് 30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സതി ഐ.കെ അധ്യക്ഷത വഹിക്കും. ക്ഷേമപെന്‍ഷന്‍ അയ്യായിരമായി വര്‍ധിപ്പിച്ച് മാസം തോറും വിതരണം ചെയ്യുക, വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപവരെ പലിശ രഹിത വായ്പ അനുവദിക്കുക, വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ വായ്പകള്‍ എഴുതിത്തള്ളുക, വയോജനങ്ങള്‍ക്ക് 1500 രൂപ മെഡിക്കല്‍ അലവന്‍സ് നല്‍കുക, വിധവ വയോജന ക്ഷേമ കമീഷന്‍ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കണമെന്ന് സംസ്ഥാനസമ്മേളനം ആവശ്യപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.