ഫോട്ടോ: hridayaksharam narikkuni.jpg കെ.എസ്.ടി.എം പഠനോപകരണ വിതരണ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. നൂഹ് നരിക്കുനി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണിക്ക് നല്കി നിർവഹിക്കുന്നു നരിക്കുനി: അധ്യാപനം കരുതലാണ് എന്ന തലക്കെട്ടില്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് മൂവ്മൻെറ് (കെ.എസ്.ടി.എം) സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി നല്കുന്ന പഠനോപകരണ വിതരണം 'ഹൃദയാക്ഷരം 2020' കൊടുവള്ളി ഉപജില്ല ഉദ്ഘാടനം നരിക്കുനി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല നിർവഹിച്ചു. ഉപജില്ല കമ്മിറ്റി പ്രസിഡൻറ് ആര്.എം. സാക്കിയ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. നൂഹ് വിതരണോദ്ഘാടനവും പദ്ധതി വിശദീകരണവും നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് രുഗ്മിണി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് പി..പി ബഷീര്‍, പ്രിന്‍സിപ്പല്‍ വിശ്വനാഥന്, വെല്‍ഫെയര്‍ പാര്‍ട്ടി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. അബൂബക്കര്‍, സ്റ്റാഫ് സെക്രട്ടറി മുസ്തഫ അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. അബ്ദുറഷീദ്, നാസര്‍ ശിവപുരം, നൗഫല്‍, യൂസുഫ് നേതൃത്വം നല്കി. സെക്രട്ടറി എം.പി. ഫാസില്‍ സ്വാഗതവും വി.സി. അബ്ദുറഹിമാന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.