കൊടുവള്ളി: നഗരസഭയിൽ 2021 -22 വാർഷം നിർമിച്ചതും പുനർനിർമിച്ചതുമായ 190 റോഡുകളുടെ സമർപ്പണം ഡോ.എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. പദ്ധതികൾ യഥാസമയത്ത് പൂർത്തിയാക്കാൻ സഹായിച്ച നിർവഹണ ഉദ്യോഗസ്ഥരായ മുനിസിപ്പൽ സെക്രട്ടറി പി. സുജിത്, മുനിസിപ്പൽ എൻജിനീയർ അനിൽകുമാർ, കൃഷി ഓഫിസർ അപർണ, വെറ്ററിനറി ഡോ. പി.കെ. ശിഹാബുദ്ദീൻ, ഹോമിയോ മെഡിക്കൽ ഓഫിസർ സാഹിറ ബീവി, മെഡിക്കൽ ഓഫിസർ ഡോ. റിൻസി ആന്റണി, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.പി. മുഹമ്മദ് അബ്ദുൽ മജീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശശി നടുവിലെക്കണ്ടി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ പി. ഷൈജ, ഡയറി എക്സ്റ്റൻഷൻ ഓഫിസർ റജിമോൾ ജോർജ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കൗൺസിലർമാരായ വി. സിയ്യാലി ഹാജി, ടി. മൊയ്‌തീൻ കോയ, റംല ഇസ്മായിൽ, റംസിയ മോൾ, എൻ.കെ. അനിൽകുമാർ, ഷെരീഫ കണ്ണാടിപോയിൽ, എ.പി. മജീദ്, എളങ്ങോട്ടിൽ ഹസീന, ടി.കെ. മുഹമ്മദ്, വി.കെ. അബ്ദു ഹാജി, കെ.കെ.എ. ഖാദർ, സി.പി. റസാഖ്, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു. വൈസ്ചെയർപേഴ്സൻ കെ.എം. സുഷിനി സ്വാഗതവും നഗരസഭ സെക്രട്ടറി പി. സുജിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.