കെ-റെയിൽ പ്രതിരോധ സത്യഗ്രഹം 100ാ‍ം ദിവസത്തിലേക്ക്‌

ചേമഞ്ചേരി: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധസമിതി കാട്ടിൽപീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം ശനിയാഴ്ച 100ാ‍ം ദിവസത്തിലേക്കു കടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫ്, സിനിമ സംവിധായകൻ തേജസ്‌ പെരുമണ്ണ, യൂത്ത്‌ ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, ബി.ജെ.പി ജില്ല പ്രസിഡൻറ്​ വി.കെ. സജീവൻ എന്നിവർ സംബന്ധിക്കും. വൈകീട്ട്‌ ആറുമണിക്ക്‌ തിരുവങ്ങൂരിൽ 100 പന്തങ്ങൾ കൊളുത്തി പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.