കോഴിക്കോട്: റെയിൽ ട്രാക്കിന് സമീപം മാലിന്യം കുന്നുകൂട്ടിയിട്ടത് ഭീഷണിയാകുന്നു. മാനാഞ്ചിറയിലെ ആർട്ട് ഗാലറിക്ക് പിൻഭാഗത്തായാണ് കുന്നോളം മാലിന്യമുള്ളത്. ഇതിന് തീപിടിച്ചാൽ വൻ ദുരന്തമാകുമെന്നാണ് സമീപങ്ങളിലെ വ്യാപാരികളടക്കം പറയുന്നത്. ആർട്ട് ഗാലറി റോഡിലെ വൃക്ഷങ്ങളുടെ ഇലകളടക്കം ഇവിടേക്കാണ് കൂട്ടിയിടുന്നത്. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയതോതിൽ തള്ളുന്നുണ്ട്. സിനിമ ഹാളിന്‍റെ പിൻഭാഗത്തായാണ് വലിയ മാലിന്യക്കൂമ്പാരമുള്ളത്. നേരത്തെ ഇവിടെ തീപിടിത്തമുണ്ടായി ട്രെയിനുകളടക്കം പിടിച്ചിടുന്ന സ്ഥിതിയുണ്ടായിരുന്നു. ഉണങ്ങിക്കിടക്കുന്ന മാലിന്യത്തിലേക്ക് ആരെങ്കിലും കത്തുന്ന സിഗരറ്റ് കുറ്റിയിട്ടാൽ പോലും വലിയ തീപിടിത്തമുണ്ടാകും. നിരവധിപേർ പുകവലിക്കാനെത്തുന്ന ഭാഗം കൂടിയാണ് റെയിൽ ട്രാക്കിനു സമീപത്തെ ഈ ആളൊഴിഞ്ഞ ഭാഗം. കടപുഴകിയതും കൊമ്പൊടിഞ്ഞതുമായ നിരവധി മരങ്ങളും ഇവിടെ കിടപ്പുണ്ട്. റെയിലിന്‍റെ എതിർ ഭാഗത്തും മാലിന്യമുണ്ട്. മറ്റുപ്രദേശങ്ങളിൽ നിന്ന് വിഭിന്നമായി റെയിൽ ട്രാക്കിനോട് ചേർന്നുകൊണ്ടാണ് ഇവിടത്തെ മാലിന്യനിക്ഷേപം. ഏറെകാലമായി ആരും തിരിഞ്ഞുനോക്കാത്തതിനാലാണ് മാലിന്യം ഇത്രകണ്ട് കൂടിയത്. മാലിന്യം നീക്കംചെയ്യാൻ അടിയന്തര നടപടിയുണ്ടാവണമെന്നാണ് സമീപത്തെ കച്ചവടക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.