വടകര: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റ ഭാഗമായുള്ള കൊട്ടിക്കലാശം വാനോളമുയർന്നു ഇനി നിശബ്ദ പ്രചാരണം. 25 നാൾ നീണ്ട് നിന്ന പ്രചാരണത്തിന് ആവേശോജ്ജല പരിസമാപ്തി. വടകരയിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ആർ.എം.പി.ഐ, എൻ.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാർഥികളുടെ പ്രചാരണങ്ങൾ കൊണ്ട് നഗരം വീർപ്പുമുട്ടി. പഴയ സ്റ്റാന്‍റ് റോഡിൽ യു.ഡി.എഫ്. ആർ.എം.പി.സ്ഥാനാർഥി കെ.കെ.രമ ,എൽ.ഡി.എ. സ്ഥാനാർഥി എം.കെ. ഭാസ്കരനും കലാശകൊട്ടിൽ പങ്കാളികളായി.
കലാശ കൊട്ടിനിടെ യു.ഡി.എഫ് ആർ.എം.പി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.5.30 ന് പ്രചരണം അവസാനിപ്പിക്കാനായിരുന്നു സർവ്വ കക്ഷി തീരുമാനം. സമയമായതോടെ പൊലീസ് വിസലടിച്ചെങ്കിലും എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ രണ്ട് ഭാഗങ്ങളിൽ നിന്നും പിരിഞ്ഞ് പോകാൻ തയാറായില്ല. ഇതിനിടെയാണ് യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
നേതാകൾ ഇടപെട്ട് ഏറെ നേരത്തെ ശ്രമത്തിനിടയിൽ യു.ഡി എഫ് പ്രവർത്തകരെ പിരിച്ചയക്കുകയായിരുന്നു.
ഇതിനിടെ എൽ.ഡി.എഫ്. പ്രവർത്തകർ പിരിഞ്ഞു പോയതോടെ രംഗം ശാന്തമായി. നേരത്തെ നിശ്ച്ചയിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടാണ് പ്രചരണങ്ങൾ പൊടി പൊടിച്ചത്. വടകര പഴയ സ്റ്റാന്‍റ് മുതൽ അഞ്ച് വിളക്ക് വരെ യു.ഡി.എഫ്, പഴയ സ്റ്റാന്‍റ് മുതൽ എടോടി ജങ്ഷൻ വരെ എൽ.ഡി.എഫ്, പുതിയ സ്റ്റാന്‍റ് എടോടി ജങ്ഷൻ വരെ എൻ.ഡി.എ. പ്രവത്തകരും ഒന്തം മേൽപാലം റോഡിൽ എസ്.ഡി.പി.യും കൊട്ടിക്കലാശം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.