ആനക്കാംപൊയിലെ തറവാട്ട് വീട്ടിൽ ഷിജു ജോസഫിന്‍റെയും ബിൻസിയുടെയും മൃതദേഹം
പൊതുദർശനത്തിന് വെച്ചപ്പോൾ
തിരുവമ്പാടി : രണ്ട് മക്കളെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ദമ്പതികൾക്ക് നാട്ടുകാർ നിറമിഴികളോടെ വിട നൽകി. ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചൊവാഴ്ചയാണ് ഷിജു ജോസഫും ഭാര്യ ബിൻസിയും മരിച്ചത്. നഴ്‌സിങ് വിദ്യാർഥിയായ അതുലും എട്ടാം ക്ലാസ് വിദ്യാർഥിനിയായ അമേയയും ഇനി തനിച്ചാണ്.
ഓട്ടോ ഡ്രൈവറായിരുന്നു ഷിജു . ബിൻസിക്ക് തിരുവമ്പാടിയിലെ തുണി കടയിലായിരുന്നു ജോലി .ബിൻസിയെ തിരുവമ്പാടിയിലെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകും വഴിയാണ് ഇരുവരേയും മരണം റാഞ്ചിയത്. ഇരുവരുടെയും മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാൻ ആനക്കാംപൊയിലെ തറവാട്ട് വീട്ടിലേക്ക് വൻ ജനാവലിയാണ് എത്തിയത് . ഇരുമുന്നണികളുടെയും സ്ഥാനാർഥികളായ സി.കെ. കാസിമും ലിന്‍റോ ജോസഫ് വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. സംസ്‌ക്കാരം ബുധനാഴ്‌ച രാവിലെ ആനക്കാംപൊയിൽ സെന്‍റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.