കക്കോടിയിലെത്തിയ ഷാഫി പറമ്പിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു
കക്കോടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെന്ന വാക്കുപാലിച്ച് ഷാഫി പറമ്പിൽ എം.പി. എലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏപ്രിൽ ഒന്നിന് ഷാഫി പറമ്പിൽ എം.പി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ പറ്റിയില്ല.
ഇതിൽ ഖേദം പ്രകടിപ്പിച്ച ഷാഫി പറമ്പിൽ എന്തു തിരക്കുണ്ടായാലും ഏപ്രിൽ ഏഴിന് രാവിലെ താൻ പ്രചാരണത്തിന് എത്തുമെന്ന് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണനെയും നേതാക്കളെയും അറിയിച്ചു. തിരുമ്പാടിയിലെ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ കക്കോടിയിൽ എത്തി റോഡ് ഷോയിൽ പങ്കെടുത്തു. എലത്തൂർ ഇത്തവണ ഐക്യജനാധിപത്യ ചേരിയോടപ്പമാണെന്നും വിദ്യ മികച്ച വിജയം നേടുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് തരംഗമാണ്. പുതുയുഗപ്പിറവിയിൽ ഇത്തവണ എലത്തൂർ കൂടി വരുന്നതോടടെ മണ്ഡലത്തിലെ വികസന മുരടിപ്പിന് ഉൾപ്പെടെ പരിഹാരമാകുമെന്നും ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.