കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ഫൈസൽ ബാബു കിണാശ്ശേരി ശ്രീ ദുർഗ ഭഗവതി ക്ഷേത്ര പരിസരത്ത് വോട്ടഭ്യർഥിക്കുന്നു

ചാക്യാർ കൂത്തും സംഗീത നിശയുമൊരുക്കി ഫൈസൽ ബാബുവിന്റെ പ്രചാരണം

കോഴിക്കോട്: സൗത്ത് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊമ്മേരി, പള്ളിത്താഴം, പള്ളിക്കണ്ടി, കിണാശ്ശേരി എന്നിവിടങ്ങളിൽ കുടുംബ സംഗമം നടത്തി. ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു.

തളിപ്പറമ്പിൽ നിന്ന് എത്തിയ ചക്യാർ കൂത്ത് സംഘം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചു. സൗദി കെ.എം. സി.സി പ്രവർത്തകന്മാരുടെ പ്രകടനം ലീഗ് ഹൗസിൽ നിന്നും ആരംഭിച്ച് കുറ്റിച്ചിറയിൽ സമാപിച്ചു.

അഷ്റഫ് വേങ്ങാട്, അർശുൽ അഹമ്മദ് സിജിത്ത് ഖാൻ, പി.സക്കീർ എസ്.കെ. അബൂബക്കർ, സേതുമാധവൻ, വി. റാസിക്, എ.വി അൻവർ, അശ്റഫ് കല്ലായ്, എൻ വി കോയമോൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കുറ്റിച്ചിറയിൽ യുവഗായിക യുംന അജീന്റെ ഗാനമേളയോടെ യു.ഡി.എഫ് സ്ഥാനാർഥി ഫൈസൽ ബാബുവിന്‍റെ തിങ്കളാഴ്ചത്തെ പരിപാടികൾ സമാപിച്ചു.

Tags:    
News Summary - Faisal Babu’s campaign features Chakyar Koothu and a musical night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.