എ.എ.പി. സ്ഥാനാർഥി കെ.എം. ബാവൻകുട്ടി തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ
താമരശ്ശേരി: കൊടുവള്ളിനിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണ്. പ്രചാരണം കൊടിയിറങ്ങുമ്പോൾ സ്ഥാനാർഥി കെ.എം. ബാവൻകുട്ടിയും പ്രവർത്തകരും നേരിട്ടും സാമൂഹ മാധ്യമങ്ങൾ വഴിയും ഇനി നിശബ്ദ പ്രചരണത്തിലേക്ക്.
മുഖ്യ മുന്നണികൾ പൊടിപാറുന്ന പ്രചാരണം നടത്തുമ്പോൾ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും ബോർഡുകളും പോസ്റ്ററുകളുമെല്ലാമായി സജീവമായി രംഗത്തുണ്ടായിരുന്നു. മണ്ഡലത്തിൽ എല്ലായിടത്തും ഇതിനകം എത്തിക്കഴിഞ്ഞതായും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്നും ബാവൻ കുട്ടി പറഞ്ഞു.അഴിമതിയും സജനപക്ഷവാദവും വിലക്കയറ്റവും തൊഴിലില്ലായ്മയും വികസന മുരടിപ്പും പരിസ്ഥിതി പ്രശ്നങ്ങളും തുടങ്ങിയ ജനകീയ വിഷയങ്ങളിൽ നാട്ടുകാരോട് സംവദിക്കാനായതായി എ.എ.പി. ഭാരവാഹിയും അധ്യാപകനുമായ പി.കെ. അനസ് പറഞ്ഞു.
ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രവും മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ശരിയല്ലെന്നും നാട്ടുകാരുടെയും ദുരിതബാധിതരുടെയും ഭാഗത്ത് നിന്ന് പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞതായും ബാവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.