കെ. എം സചിൻ ദേവ്, വി.ടി സൂരജ്

യുവാക്കളുടെ പോരാട്ടവീര്യം; ബാലുശ്ശേരിയിൽ ആർക്ക് തുണയാകും ?

ബാലുശ്ശേരി : യുവാക്കളുടെ പോരാട്ട വീര്യം കൊണ്ട് ശ്രദ്ധ നേടിയ മണ്ഡലമാണ് ബാലുശ്ശേരി. സംവരണ മണ്ഡലമായ ബാലുശ്ശേരി ഇത്തവണ ആരെ തുണക്കുമെന്ന ആശങ്ക വോട്ടർമാർക്കിടയിലുണ്ട്. പ്രചാരണ രംഗത്ത് ആവേശത്തിമർപ്പ് ആവോളമുണ്ടായിട്ടുണ്ട് ബാലുശ്ശേരിയിൽ. എൽ.ഡി.എഫിലെ സിറ്റിംങ് എം.എൽ.എ യായ കെ. എം സചിൻ ദേവും യു.ഡി.എഫ് സ്ഥാനാർഥി വി.ടി സൂരജും എൻ.ഡി എ യിലെ സി.പി സതീഷും തമ്മിലുള്ള പോരാട്ടത്തിന്‍റെ പ്രചാരണചൂട് അവസാനിച്ചപ്പോൾ ബാലുശ്ശേരി കുലുക്കമില്ലാതെ തന്നെ നില കൊള്ളുകയാണ്. ബാലുശ്ശേരിയിൽ കാറ്റ് മാറി വീശാൻ സാധ്യതയില്ലെന്ന ഉറച്ച വിശ്വാസവുമായാണ് എൽ.ഡിഎഫ് പ്രചരണ രംഗത്തു അടിയുറച്ച് നിന്നത്. മണ്ഡലത്തിന്‍റെ വികസനം തന്നെയായിരുന്നു പ്രചാരണ രംഗത്തെ മുഖ്യ വിഷയം.വോട്ടെടുപ്പിന് ഇനി ഒരു നാൾ ബാക്കി നിൽക്കെ വ്യക്തികളെ നേരിൽ കണ്ടും വീടുകൾ കയറിയുമാണ് മൂവരും അവസാനവട്ട വോട്ടഭ്യർഥന നടത്തുന്നത്. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രം ഇത്തവണ പിടിച്ചടക്കുമെന്ന പ്രതീക്ഷയോടെയാണ് യു.ഡി. എഫ് വിദ്യാർഥി നേതാവായ വി.ടി സൂരജിനെ കളത്തിലിറക്കിയത്. 

Tags:    
News Summary - The fighting spirit of the youth; who will help in Balussery?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.