കോഴിക്കോട്: ജലച്ചായം, എണ്ണച്ചായം, മ്യൂറൽ എന്നിങ്ങനെ മൂന്നിനം ചിത്രങ്ങളുമായി മാനാഞ്ചിറ ആർട്ട് ഗാലറിയിൽ 'സിനർജി' ചിത്രപ്രദർശനത്തിന് തുടക്കം. വി. രാധാകൃഷ്ണൻ, എൻ. കുഞ്ഞിക്കണ്ണൻ, ടി. സുകുമാരൻ എന്നിവരാണ് സംയുക്ത പ്രദർശനത്തിന് ചിത്രങ്ങളൊരുക്കിയത്. കുഞ്ഞിക്കണ്ണന്‍റെ മ്യൂറൽ പെയിന്‍റിങ്ങിൽ ഗജേന്ദ്രമോക്ഷം, ഭഗവതി, ഗണപതി, കൃഷ്ണനും രാധയും, ശകുന്തള തുടങ്ങിയ ചിത്രങ്ങളാണുള്ളത്. വളയം സ്വദേശിയായ ഇദ്ദേഹം മണിയൂർ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹികശാസ്ത്രം അധ്യാപകനായിരുന്നു. പാലക്കാട് പി.ജി.പി.എച്ച്.എസ്.എസിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ചതോടെയാണ് ചിത്രകലാരംഗത്ത് സജീവമായത്. പ്രകൃതി, പുഴ, അസ്തമയം, കാട് എന്നിവയുടെയെല്ലാം ചിത്രങ്ങളാണ് സുകുമാരന്റേതായി പ്രദർശനത്തിലുള്ളത്. ചൊക്ലി സ്വദേശിയായ ഇദ്ദേഹം വാണിമേൽ ക്രസന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു. നിലവിൽ വളയത്താണ് താമസം. എയർഫോഴ്സിലും ഇന്ത്യൻ ബാങ്കിലും സേവനമനുഷ്ഠിച്ച രാധാകൃഷ്ണൻ എണ്ണച്ചായമുപയോഗിച്ചാണ് ചിത്രങ്ങളൊരുക്കിയത്. കന്യാകുമാരി സ്വദേശിയാണ്. നിലവിൽ വളയത്താണ് താമസം. മൂവരും നേരത്തേ വിവിധയിടങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശനം മേയ് അഞ്ചിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.