കോഴിക്കോട്: കത്തുന്ന വേനൽചൂടിൽ കൺട്രോൾ റൂം പൊലീസുദ്യോഗസ്ഥർക്ക് കുടയുടെ തണലുമായി മാനാഞ്ചിറ എസ്.ബി.ഐ. കേരള പൊലീസ് അസോസിയേഷന്‍റെ അഭ്യർഥനയെ തുടർന്ന് എസ്.ബി.എ 100 കുടകളാണ് അനുവദിച്ചത്. എസ്.ബി.ഐ റീജനൽ മാനേജർ മനോജിൽനിന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി ആമോസ് മാമൻ കുടകൾ ഏറ്റുവാങ്ങി. പൊലീസ് സംഘടനകളുടെ ഭാരവാഹികളും എസ്.ബി.ഐ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.