വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്ത​ത് 7,562 പേ​ര്‍

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹോം ​വോ​ട്ടി​ങ് സം​വി​ധാ​ന​ത്തി​ലൂ​ടെ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 7,562 പേ​ര്‍. ആ​ദ്യ​ദി​നം 3,119 പേ​രും ര​ണ്ടാം ദി​നം 4,443 പേ​രു​മാ​ണ് വീ​ട്ടി​ല്‍നി​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

85ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും വീ​ട്ടി​ല്‍നി​ന്ന് വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്ന​താ​ണ് ഹോം ​വോ​ട്ടി​ങ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​ര​ത്തെ അ​പേ​ക്ഷ ന​ല്‍കി​യ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്.

പോ​ളി​ങ് ഓ​ഫി​സ​ര്‍, പോ​ളി​ങ് അ​സി​സ്റ്റ​ന്റ്, മൈ​ക്രോ ഒ​ബ്‌​സ​ര്‍വ​ര്‍, വി​ഡി​യോ​ഗ്രാ​ഫ​ര്‍, പൊ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് വോ​ട്ടി​ങ്ങി​നാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ​യാ​ണ് ഹോം ​വോ​ട്ടി​ങ് സം​വി​ധാ​നം.

മ​ണ്ഡ​ലം, ര​ണ്ടാം ദി​നം രേ​ഖ​പ്പെ​ടു​ത്തി​യ ഹോം ​വോ​ട്ട് എ​ന്ന ക്ര​മ​ത്തി​ല്‍

വ​ട​ക​ര 311

കു​റ്റ്യാ​ടി 368

നാ​ദാ​പു​രം 494

കൊ​യി​ലാ​ണ്ടി 334

പേ​രാ​മ്പ്ര 408

ബാ​ലു​ശ്ശേ​രി 343

എ​ല​ത്തൂ​ര്‍ 446

കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് 361

കോ​ഴി​ക്കോ​ട് സൗ​ത്ത് 232

ബേ​പ്പൂ​ര്‍ 177

കു​ന്ദ​മം​ഗ​ലം 401

കൊ​ടു​വ​ള്ളി 269

തി​രു​വ​മ്പാ​ടി 299

Tags:    
News Summary - 7,562 people voted at home.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.