രാ​ഗേ​ഷ് ചെ​റു​വാ​ടി ലി​ന്റോ ജോ​സ​ഫി​നാ​യി ചു​വരെ​ഴു​ത്ത് ന​ട​ത്തു​ന്നു


ചു​വരെ​ഴു​ത്തും എ​ഴു​ത്തു​കാ​രും കു​റ​യു​ന്നു; എ​ങ്ങും ഭീ​മ​ൻ ഫ്ല​ക്സും പോ​സ്റ്റ​റു​ക​ളും

കൊ​ടി​യ​ത്തൂ​ർ : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ഗ്രാ​മ​ങ്ങ​ളി​ലും ക​വ​ല​ക​ളി​ലും ചു​വരെ​ഴു​ത്ത് കു​റ​യു​ന്നു. ഫ്ലെ​ക്സും ബാ​ന​റും പോ​സ്റ്റ​റും വ​ന്ന​തോ​ടെ ചു​മ​രെ​ഴു​ത്തു​കാ​രും ചു​വരും പ​ട്ട​ണ​ങ്ങ​ളി​ലെ​ന്ന പോ​ലെ ഗ്രാ​മ​ങ്ങ​ളി​ലും ശു​ഷ്കി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളാ​യി ലി​ന്റോ ജോ​സ​ഫും സി.​കെ കാ​സി​മും സ​ണ്ണി​തോ​മ​സും മ​ത്സ​രി​ക്കു​മ്പോ​ൾ വ​ള​രെ കു​റ​ച്ച് ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ചു​വരെ​ഴു​ത്തു​ക​ൾ കാ​ണു​ന്ന​ത് . മു​ൻ കാ​ല​ങ്ങ​ളി​ൽ ചു​മ​രെ​ഴു​ത്താ​യി​രു​ന്നു പ്ര​ധാ​ന പ്ര​ചാ​ര​ണ മാ​ർ​ഗം. എ​ന്നാ​ൽ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വ​ന്ന​തോ​ടെ ചു​വരെ​ഴു​ത്തെ​ന്ന മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ചു​മ​ര​രെ​ഴു​ത്തു​കാ​ര​നാ​യ രാ​ഗേ​ഷ് ചെ​റു​വാ​ടി പ​റ​യു​ന്നു.

പ​ത്താം വ​യ​സ്സി​ൽ ചു​വ​രെ​ഴു​ത്ത് രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ചു​വ​രെ​ഴു​ത്ത് കി​ട്ടു​ന്ന​തെ​ന്നും അ​തി​നാ​ൽ നാ​ട​ക ച​മ​യ രം​ഗ​ത്താ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും ഈ ​ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ രാ​ഗേ​ഷ് പ​റ​യു​ന്നു .

1990 മു​ത​ൽ ചു​വരെ​ഴു​ത്ത് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ക​ണ്ണ​ൻ ചെ​റു​വാ​ടി ,ദാ​സ​ൻ കൊ​ടി​യ​ത്തൂ​ർ ,ഇ​മ്പി​ച്ചി​മോ​യി ,അ​ശോ​ക​ൻ ,റ​ഷീ​ദ് എ​ന്നി​വ​ർ ആ​ദ്യ കാ​ല ചു​മ​രെ​ഴു​ത്ത് തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു.​വ​ള​രെ കു​റ​ച്ച് വേ​ത​നം മാ​ത്ര​മേ ഇ​തി​നാ​യി കി​ട്ടാ​റു​ള്ള​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ലും ജി​ല്ല​യി​ലും വ്യ​ത്യ​സ്ത പാ​ർ​ട്ടി​ക​ൾ​ക്ക് ചു​വ​രെ​ഴു​ത്ത് ന​ട​ത്താ​ൻ പോ​കാ​റു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ഈ ​രം​ഗ​ത്ത് ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്മാ​ർ മ​റ്റ് തൊ​ഴി​ലു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞെ​ങ്കി​ലും പു​തു​താ​യി ആ​രും ഈ ​രം​ഗ​ത്തേ​ക്ക് വ​രു​ന്നി​ല്ല തെ​രെ​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കി​ട്ടു​ന്ന ജോ​ലി ആ​യ​തി​നാ​ലും പ​ര​സ്യ ജോ​ലി​ക​ൾ വ​രെ ഫ്ല​ക്സി​ലേ​ക്ക് നീ​ങ്ങി​യോ​തോ​ടെ ചു​വരെ​ഴു​ത്ത് മേ​ഖ​ല നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണ്.

Tags:    
News Summary - Graffiti and writers are scarce; giant fluxes and posters are everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.