മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നാ​യി വോ​ട്ട​ഭ്യ​ർ​ഥിച്ച് ഭാ​ര്യ വീ​ണയും

ഫ​റോ​ക്ക്: ബേ​പ്പൂ​രി​ലെ മ​ണ്ണി​ലേ​ക്ക് ഭ​ർ​ത്താ​വി​നു​വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ വീ​ണാ വി​ജ​യ​നും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് റൗ​ണ്ട് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ് റി​യാ​സ് ന​ടു​വ​ട്ടം മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു ഭ​ർ​ത്താ​വി​നു​വേ​ണ്ടി വോ​ട്ട​ർ​മാ​രെ കാ​ണാ​നാ​യി വീ​ണ എ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന​ടു​വ​ട്ടം ഈ​സ്റ്റി​ൽ എ​ത്തി​യ വീ​ണാ വി​ജ​യ​നെ​യും റി​യാ​സി​നെ​യും വോ​ട്ട​ർ​മാ​ർ ചേ​ർ​ത്തു പി​ടി​ച്ച് പ​ങ്കു​വെ​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വീ​ണ​യെ​യും റി​യാ​സി​നെ​യും ചേ​ർ​ത്തു​നി​ർ​ത്തി സെ​ൽ​ഫി​യെ​ടു​ത്തു. ഭ​ർ​ത്താ​വി​ന്റെ പ​ര്യ​ട​ന​ത്തി​നി​ട​യി​ലേ​ക്ക് മു​ന്ന​റി​പ്പി​ല്ലാ​തെ എ​ത്തി​യ വീ​ണ​യെ കാ​ണാ​നി​ട​യാ​യ​തും അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള ഒ​ത്തു​കൂ​ട​ലും തി​ങ്ങി​ക്കൂ​ടി​യ പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി.

Tags:    
News Summary - Minister Muhammad Riyaz's wife seeking votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.