1. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​ന്‍റോ ജോ​സ​ഫ് തി​രു​വ​മ്പാ​ടി അ​മ്പ​ല പാ​റ​യി​ൽ വോ​ട്ട​ർ​മാ​രെ കാ​ണു​ന്നു. 2. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. കാ​സിം. 3.എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സ​ണ്ണി തോ​മ​സ്

സ്വീ​ക​ര​ണ​ത്തി​നി​ടെ

കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട്

വോ​ട്ട് ചോ​ദി​ക്കു​ന്നു

തി​രു​വ​മ്പാ​ടി തൂ​ക്കാ​ൻ മു​ന്ന​ണി​ക​ൾ

തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന​ത്തെ ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് തി​രു​വ​മ്പാ​ടി.​യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. കാ​സി​മും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​ന്‍റോ ജോ​സ​ഫും നേ​ർ​ക്ക് നേ​രാ​ണ് പോ​രാ​ട്ടം. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി ട്വ​ൻ​റി ട്വ​ൻ​റി പ്ര​തി​നി​ധി സ​ണ്ണി തോ​മ​സും ക​ള​ത്തി​ലു​ണ്ട് . 2016ലും 2021 ​ലും ഇ​ട​തു​പ​ക്ഷം വി​ജ​യി​ച്ച തി​രു​വ​മ്പാ​ടി ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ആ​ധി​പ​ത്യ മ​ണ്ഡ​ല​മ​ല്ല. . രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ യു.​ഡി.​എ​ഫി​ന് ഒ​പ്പ​മാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യ അ​ട്ടി​മ​റി ന​ട​ക്കു​ന്ന​ത് 2006 ലാ​ണ്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം.​സി.​മാ​യി​ൻ ഹാ​ജി​യെ അ​ഡ്വ. മ​ത്താ​യി ചാ​ക്കോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് തി​രു​വ​മ്പാ​ടി​യി​ൽ ഇ​ട​ത് മു​ന്ന​ണി​ക്ക് സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. മ​ത്താ​യി ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് 2006ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 246 വോ​ട്ടി​ന് എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. ഇ​ട​ത് സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് എം. ​തോ​മ​സ് അ​ന്ന് യു.​ഡി. എ​ഫി​ലെ വി.​എം. ഉ​മ്മ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2011-ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി. ​മോ​യി​ൻ​കു​ട്ടി​യി​ലൂ​ടെ തി​രു​വ​മ്പാ​ടി യു.​ഡി.​എ​ഫ് തി​രി​ച്ച് പി​ടി​ച്ചു . ജോ​ർ​ജ് എം.​തോ​മ​സാ​യി​രു​ന്നു പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​ത് സ്ഥാ​നാ​ർ​ഥി. 3008 വോ​ട്ടി​ന് 2016ൽ ​ജോ​ർ​ജ് എം. ​തോ​മ​സും 4,643 വോ​ട്ടി​ന് 2021ൽ ​ലി​ന്റോ ജോ​സ​ഫും വി​ജ​യി​ച്ച​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത് പ​ക്ഷ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നി​ടെ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ സാ​മൂ​ഹി​ക മാ​റ്റം ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്ന് ഇ​ട​ത് മു​ന്ന​ണി വി​ല​യി​രു​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ , ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം 5000ൽ ​താ​ഴെ​യാ​യ​തി​നാ​ൽ അ​ട്ടി​മ​റി സാ​ധ്യ​മാ​ണെ​ന്നാ​ണ് യു.​ഡി.​എ​ഫ് വി​ല​യി​രു​ത്ത​ൽ.

മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണം യു.​ഡി.​എ​ഫി​ന്റെ പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​മാ​ണ്. കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ കൈ​യി​ലെ​ടു​ക്കു​ന്ന​തി​ലാ​ണ് യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണം കേ​ന്ദ്രി​ക​രി​ക്കു​ന്ന​ത് . യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. കാ​സി​മി​നാ​യി മു​തി​ർ​ന്ന ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി താ​മ​ര​ശ്ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​നെ ബി​ഷ​പ് ഹൗ​സി​ൽ നേ​രി​ട്ടെ​ത്തി ക​ണ്ടി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും വ്യ​ക്തി​പ​ര​മാ​യി വി​രു​ദ്ധ വി​കാ​ര​ങ്ങ​ളി​ല്ലാ​ത്ത​തും ര​ണ്ടാം ത​വ​ണ അ​ങ്ക​ത്തി​നി​റ​ങ്ങി​യ ലി​ന്റോ ജോ​സ​ഫി​ന്റെ സാ​ധ്യ​ത​ക​ളാ​ണെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് ക​ണ​ക്ക് കൂ​ട്ട​ൽ . മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ എ​ണ്ണി പ​റ​ഞ്ഞാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം . താ​മ​ര​ശ്ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലു​മാ​യു​ള്ള ലി​ന്റോ ജോ​സ​ഫി​ന്റെ ബ​ന്ധം വോ​ട്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ട​ത് പ​ക്ഷ​ത്തി​നു​ണ്ട് .

എ​ൻ. ഡി. ​എ സ്ഥാ​നാ​ർ​ഥി സ​ണ്ണി തോ​മ​സ് മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ് . ക്രൈ​സ്‌​ത​വ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് എ​ൻ.​ഡി.​എ ഇ​ത്ത​വ​ണ് ട്വ​ന്റി ട്വ​ന്റി​ക്ക് സീ​റ്റ് ന​ൽ​കി​യ​ത്.

സി.​കെ. കാ​സിം

മു​ക്കം എം.​എ.​എം. ഒ ​കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​നാ​യി പൊ​തു​രം​ഗ​ത്ത് എ​ത്തി​യ സി.​കെ.​കാ​സിം കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് , ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച നാ​ല് തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം ക​ണ്ടു. നി​ല​വി​ൽ ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലും ദേ​ശി​യ സ​മി​തി​യി​ലും അം​ഗ​മാ​ണ്. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​യാ​യ സി.​കെ. കാ​സിം ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. ചെ​ങ്ങി​ന കു​ന്നേ​ൽ കു​ഞ്ഞാ​ല​ൻ​കു​ട്ടി - ആ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ജ്‌​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ സാ​ലി​ഹ്, സ​നൂ​സി​യ, ഫാ​ത്തി​മ സി​ലു .

ലി​ന്റോ ജോ​സ​ഫ്

ലി​ന്‍റോ ജോ​സ​ഫ് കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ​യാ​ണ് 2021ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2020 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ലാ​ണ് കൂ​ട​ര​ഞ്ഞി​യി​ലെ കൂ​മ്പാ​റ വാ​ർ​ഡി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി വി​ജ​യി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി ആ​റ് മാ​സ​ത്തി​ന​കം നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​പൂ​ർ​വ നേ​ട്ടം എം.​കോം ബി​രു​ദ​ധാ​രി​യാ​യ ലി​ന്‍റോ ജോ​സ​ഫി​നു​ണ്ട്. എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യും ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​കൂ​മ്പാ​റ സ്വ​ദേ​ശി​യാ​ണ് .ആ​ന​ക്കാം​പൊ​യി​ൽ മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ പാ​ല​ക്ക​ൽ ജോ​സ​ഫ് - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1992 ലാ​ണ് ജ​ന​നം. അ​നു​ഷ​യാ​ണ് ഭാ​ര്യ.

സ​ണ്ണി തോ​മ​സ്

കെ.​എ​സ്.​യു​വി​ലൂ​ടെ പൊ​തു രം​ഗ​ത്ത് എ​ത്തി​യ സ​ണ്ണി തോ​മ​സ് യൂ​ത്ത് എ​ൻ.​സി.​പി ദേ​ശി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ : സാ​ലി കെ.​ത​ര​ക​ൻ. ഒ​രു മ​ക​ളു​ണ്ട്.

Tags:    
News Summary - The prerequisites for hanging the Thiruvambadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.