ക്ലോക്ക് ചിഹ്നത്തിന് അപേക്ഷ നൽകിയത് നിയമാനുസൃതം -എൻ.സി.പി നേതാക്കൾ

കോഴിക്കോട്: എൻ.സി.പി സംസ്ഥാന പ്രസിഡന്‍റാണെന്ന് വ്യാജ പ്രചാരണം നടത്തുന്ന സജി പോത്തനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്‍പെൻഡ് ചെയ്തതാണെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എലത്തൂർ മണ്ഡലത്തിലെ എൻ.സി.പി സ്ഥാനാർഥി പി.കെ. ശശീന്ദ്രൻ ക്ലോക്ക് ചിഹ്നത്തിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

ഇത് തടയുന്നതിനായി സജിപോത്തനും സംഘവും രാഷ്ട്രീയപ്രേരിതമായ വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പി.കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചിട്ടുള്ളതെന്നും നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റ് കെ.എ. ജബ്ബാർ, സംസ്ഥാന സെക്രട്ടറി ആബിദ് തങ്ങൾ, എൻ.വൈ.സി സംസ്‌ഥാന പ്രസിഡന്‍റ് സി.കെ. ഗഫൂർ, ജില്ല സെക്രട്ടറി ശ്രീജേഷ്, എലത്തൂർ മണ്ഡലം സ്ഥാനാർഥി എ.കെ. ശശീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - NCP leaders says Application for clock symbol was legal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.