കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി ആറുകോടി രൂപയുടെ പ്രവൃത്തിക്കുള്ള നിർദേശം ജില്ല കലക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം, കുന്ദമംഗലം പാറ്റേൺ ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ, ചെത്തുകടവ് സ്റ്റേഡിയം നവീകരണം, പൈങ്ങോട്ടുപുറം എ.എൽ.പി സ്കൂൾ ടോയ്‌ലറ്റ് കോംപ്ലക്സ്, കുന്ദമംഗലം പഴയ ബസ് സ്റ്റോപ് സ്ഥലത്ത് ഓപൺ ജിം നിർമിക്കൽ, ജി.എൽ.പി.എസ് ചാത്തമംഗലം കെട്ടിട നിർമാണം, കുന്ദമംഗലം ഗവ. കോളജ് റോഡ് വീതികൂട്ടൽ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം, ചാത്തമംഗലം തെന്നെഞ്ചേരി പറമ്പ് റോഡിൽ കൽവർട്ട്, ജി.യു.പി.എസ് മണക്കാട് എസ്.എസ്.എ കെട്ടിടത്തിനു മുകളിൽ ഷീറ്റ് റൂഫ് തുടങ്ങിയ പ്രവൃത്തികളാണ് നിർദേശിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.