'ഗുജറാത്ത് മാതൃകയിൽ കേരളം ഇന്ധനനികുതി ഒഴിവാക്കണം'

കോഴിക്കോട്: ഗുജറാത്ത് മാതൃകയിൽ ഇന്ധനനികുതി കേരളം ഒഴിവാക്കണമെന്ന്​ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ്​ സി.ഇ. ചാക്കുണ്ണി, ജന. സെക്രട്ടറി സി.സി. മനോജ് എന്നിവർ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാന സർക്കാറുകൾ വ്യാപാരി, വ്യവസായി സംരംഭകർക്കും മറ്റും നൽകുന്ന ആനുകൂല്യവും പ്രോത്സാഹനവും നൽകണം. കാലതാമസമില്ലാതെ ലൈസൻസുകളും സർക്കാർ അനുമതികളും ലഭിക്കുന്ന മാതൃകയും കേരളത്തിൽ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.