നാട്ടറിവുകൾ പകർന്ന കേളപ്പൻ ഇനി ഓർമ

നടുവണ്ണൂർ: കൃഷിക്കുവേണ്ടി മാത്രം ഉഴിഞ്ഞുവെച്ച കാരയാട് പ്രദേശത്തെ കുതിരവട്ടത്തിൻമേൽ കേളപ്പൻ യാത്രയായി. എന്നും രാവിലെ വീട്ടിൽനിന്നിറങ്ങി പാടത്തിന്റെ മുക്കിലും മൂലയിലും പണിയെടുക്കുന്ന കേളപ്പനെയാണ് പ്രദേശത്തുകാർക്ക് പരിചയം. വീട്ടിൽ തനിച്ചായിരുന്ന കേളപ്പന് ഹോട്ടലിലെ ഭക്ഷണമായിരുന്നു ആശ്രയം. ഹോട്ടലിലെ രാഷ്ട്രീയചർച്ചകളായിരുന്നു ഇടവേളകളിൽ കേളപ്പന്റെ ആനന്ദം. ഇടതുപക്ഷ സഹയാത്രികനായ കേളപ്പൻ തികഞ്ഞ സാമൂഹിക വിമർശകനുമായിരുന്നു. കമ്യൂണിറ്റി ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നിയമനടപടിക്ക് നേതൃത്വം നൽകി. ഇടവിള കൃഷി വ്യാപനത്തിൽ ഇദ്ദേഹത്തിന്റെ പങ്കിനെ കൃഷി വകുപ്പ് ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ പ്രദേശത്തെ കൃഷിക്കാരുടെ അപൂർവയിനം വിത്തുവിതരണക്കാരനെക്കൂടിയാണ് നഷ്ടപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT