'ജാതിവിവേചനത്തിനെതിരെ നവോത്ഥാന തുടർച്ച വേണം'

പേരാമ്പ്ര: ഗവ. വെൽഫെയർ എൽ.പി സ്കൂളിനോടുള്ള ജാതിവിവേചനം പൂർണമായി ഇല്ലാതാക്കാൻ നടപടി വേണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീൻ പറഞ്ഞു. സാംബവ വിദ്യാർഥികൾ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ കെ.എസ്.ടി.എമ്മിന്റെ ഇടപെടലിലൂടെ മുസ്‌ലിം വിദ്യാർഥികൾ പ്രവേശനം നേടി വിവേചനം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ തുടർച്ചക്ക് പൊതുസമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.പി.എ. കബീർ അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് പ്രസിഡന്റ് എം.വി. അബ്ദുറഹിമാൻ സംസാരിച്ചു. ഭാരവാഹികൾ: ഇ.പി. അബ്ദുല്ലത്തീഫ് (പ്രസി.), സി. മുസ്തഫ (വൈ. പ്രസി.), എൻ. സുബൈദ (ജന. സെക്ര.), വി.കെ. റാഷിദ് (ജോ. സെക്ര.), കെ.കെ. മുഹമ്മദ് ഷാഫി (ട്രഷ.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.