പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാർ ഹൈകോടതിയെ സമീപിച്ചതാണ് കാരണം കോഴിക്കോട്: എക്സൈസ് പ്രിവന്‍റിവ് ഓഫിസർ നിയമനത്തിനായുള്ള ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് വർഷങ്ങളായി നീളുന്നു. 503/2012 കാറ്റഗറി നമ്പറായി അപേക്ഷ ക്ഷണിച്ച് റാങ്ക് പട്ടികയിലുൾപ്പെട്ടവരാണ് ഇതുവരെ നിയമനം ലഭിക്കാതെ കോടതി കയറിയിറങ്ങുന്നത്. 2010നുശേഷം വന്ന 38 എൻ.ജെ.ഡി ഒഴിവുകൾ നികത്താൻ 2012ൽ പി.എസ്.സി അപേക്ഷ ക്ഷണിക്കുകയും 2013ൽ പരീക്ഷ നടത്തുകയുമായിരുന്നു. തുടർന്ന് 2015ൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികക്ഷമത പരിശോധനയും പൂർത്തീകരിച്ചു. ഇതിനിടെ ജീവനക്കാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ് നിയമനം കോടതി പരിഗണനയിലായത്. 2017ൽ കോടതിയിൽനിന്ന് ഉദ്യോഗാർഥികൾക്കനുകൂലമായി വിധി വന്നെങ്കിലും പിന്നീട് എതിർകക്ഷികളായ പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാർ ഹൈകോടതിയെ സമീപിച്ചു. അഞ്ചുവർഷമായിട്ടും കേസിൽ അന്തിമവിധിയൊന്നും വരാത്തതോടെ നിരവധി ഉദ്യോഗാർഥികളുടെ നിയമനപ്രതീക്ഷകളും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.