കോഴിക്കോട്: കോവിഡ് ഭീഷണികളൊഴിഞ്ഞ്, രണ്ടു വർഷത്തെ ഇടവേളക്കുശേഷം സ്വസ്ഥമായി പരീക്ഷയെഴുതാൻ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർഥികളും ഒരുങ്ങി. 43,743 റെഗുലർ വിദ്യാർഥികളും 60 പ്രൈവറ്റ് വിദ്യാർഥികളുമാണ് ജില്ലയിൽ പരീക്ഷയെഴുതുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്, 15,654. താമരശ്ശേരിയിൽ 15,423ഉം കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 12,726ഉം പേർ പത്താം ക്ലാസ് പരീക്ഷക്കെത്തും. 187 കേന്ദ്രങ്ങളാണുള്ളത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 65ഉം വടകരയിൽ 62ഉം താമരശ്ശേരിയിൽ 60ഉം കേന്ദ്രങ്ങളുണ്ട്. ട്രഷറികളിൽ സൂക്ഷിച്ച ചോദ്യക്കടലാസുകൾ കനത്ത സുരക്ഷയോടെ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സ്കൂളുകളിലെ ലോക്കറുകളിലെത്തിക്കും. കോപ്പിയടിയും മറ്റു ക്രമക്കേടുകളും പിടികൂടാൻ വിവിധതലത്തിലുള്ള സംഘങ്ങൾ പരിശോധന നടത്തും. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഡി.ഇ.ഒ, സംസ്ഥാനതല സംഘങ്ങൾ സജീവമായുണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ പരീക്ഷക്കും തുടരും. സാനിറ്റൈസറും തെർമൽ സ്കാനറുമടക്കമുള്ള സംവിധാനങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.