കണ്ണൂർ സർവകലാശാല കലോത്സവം

കൊടുക്കാം സംഘാടനത്തിനൊരു എ പ്ലസ്​ കാസർകോട്: കലയുടെ രാപ്പകലുകൾ ധന്യമാക്കിയ സംഘാടനത്തിന്​ കൊടുക്കണം ഒരു എ പ്ലസ്​. മൂന്ന്​ ജില്ലകളിൽനിന്നുള്ള കലാപ്രതിഭകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനുപേർക്ക്​ സംഘാടനത്തെക്കുറിച്ച്​ നല്ലതേ പറയാനുള്ളൂ. ആദ്യമായാണ്​ കണ്ണൂർ സർവകലാശാല കലോത്സവത്തിന്​ കാസർകോട്​ ഗവ. കോളജ്​ വേദിയാവുന്നത്​. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം സംഘാടക സമിതിക്കുപിന്നില്‍ അണിനിരന്നതോടെ കാര്യങ്ങൾ എളുപ്പമായി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് കലോത്സവ നടത്തിപ്പ്. പ്ലാസ്റ്റിക് വിമുക്ത കാമ്പയിനും കർമനിരതരായ ഹരിതകര്‍മ സേനയും. തുണിസഞ്ചികളും കടലാസ് പേനയുമാണ്​ ഉപയോഗിക്കുന്നത്​. മത്സരാര്‍ഥികള്‍ക്കെല്ലാം സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നതും കലോത്സവ ചരിത്രത്തിൽ ആദ്യമായാണെന്ന്​ സംഘാടകർ പറയുന്നു. ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേകം തയാറാക്കിയ വിക്ടറി സ്റ്റാൻഡില്‍ വിതരണം ചെയ്യുന്നതും ആദ്യാനുഭവം. ഓണ്‍ലൈനായി തത്സമയം കാണുന്നതിനും സംവിധാനമൊരുക്കി. പ്രധാന വേദിക്കുസമീപം പ്ലാവിന്റടിയില്‍ തയാറാക്കിയ കഫേ ലൈബ്രറിയും പുതുമ പകരുന്നു. 2017ലെ സര്‍വകലാശാല കലോത്സവത്തിന്റെ സംഘാടനത്തിനിടെ വിടവാങ്ങിയ അഹമ്മദ് അഫ്‌സലി​ന്റെ ഓർമക്ക്​ സ്ഥാപിച്ച അഫ്‌സല്‍ സ്‌ക്വയറും മേളയിലുണ്ട്​. രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഒരുകൂട്ടമാളുകളാണ്​ സംഘാടനത്തിന്‍റെ വിജയരഹസ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.