ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ബീ​ക്ക​ൺ കാ​ലി​ക്ക​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ർ.​വി സ​തി​യു​ടെ ‘എം.​ടി- ഓ​ർ​മ​ചി​ത്ര​ങ്ങ​ൾ’ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എ​ഴു​ത്തു​കാ​ര​ൻ സു​ഭാ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം കാ​ണു​ന്നു. 

‘കാലം’ മായ്ക്കാത്ത എം.ടി ഓർമകൾ

കോഴിക്കോട്: മഞ്ഞു പെയ്യുന്ന നാളിൽ കാലത്തിന്റെ തിരശ്ശീലയിട്ട മലയാളത്തിന്റെ മഹാപ്രതിഭക്ക് ആദരമായി ചിത്രപ്രദർശനം. ഫോട്ടോഗ്രാഫർ ആർ.വി. സതി പകർത്തിയ എം.ടി ചിത്രങ്ങളാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെ പ്രദർശനത്തിലുള്ളത്. എം.ടി. വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ചിത്രപ്രദർശനം ഒരുക്കിയത്.

2013 മുതൽ വിവിധ അവസരങ്ങളിലായി ആർ.വി. സതി പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എം.ടിയുടെയും അദ്ദേഹത്തോട് അടുത്തുനിന്ന വ്യക്തികളുടെയും അപൂർവ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന 110 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.

എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാർ എം.ടി അനുസ്മരണം നടത്തി. അശ്വതി വി. നായർ, ലിജീഷ് കുമാർ, സുനിൽ അശോകപുരം, പി. മുസ്തഫ, ആർ.വി. സതി എന്നിവർ സംസാരിച്ചു. ടി. സേതുമാധവൻ നായർ അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് സ്വാഗതവും പി. അജിത് കുമാർ നന്ദിയും പറഞ്ഞു. പ്രദർശനം ജനുവരി രണ്ടുവരെ നീളും.

Tags:    
News Summary - MT memories that time will never erase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 13:25 GMT