ബാലുശ്ശേരി കൈരളി റോഡിലെ ആക്രിക്കടക്ക് തീപിടിച്ചപ്പോൾ

ആക്രിക്കടക്ക് തീ പിടിച്ചു

ബാലുശ്ശേരി: കൈരളി റോഡിലെ ആക്രിക്കടക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ആക്രിക്കടയിലെ പിൻഭാഗത്തുനിന്നും തീ ഉയർന്നത്. പഴയ ചാക്കുകെട്ടുകളും ഷെഡിന്‍റെ പ്ലാസ്റ്റിക് ഷീറ്റിട്ട മേൽക്കൂരയും കത്തിനശിച്ചിട്ടുണ്ട്. തിയ്യക്കണ്ടി നൗഫലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

സമീപത്തെ കടക്കാരാണ് തീ കണ്ടത്. ആക്രിക്കടയിൽ നിന്നു പൊട്ടിത്തെറി ശബ്ദം കേട്ടയുടനെയാണ് തീയുയർന്നതെന്ന് സമീപ കടക്കാർ പറഞ്ഞു. ഉടനെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്നു തീയണക്കാൻ ശ്രമിച്ചതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.

നരിക്കുനിയിൽനിന്നും രണ്ടു ഫയർഫോഴ്സ് യൂനിറ്റ് സംഘവും സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. നേരത്തെ ഇവിടുണ്ടായിരുന്ന കൈരളി ടാക്കിസ് വർഷങ്ങൾക്കു മുമ്പ് കത്തിനശിച്ചിരുന്നു. ഇതിനു ശേഷമാണ് ആക്രിക്കട തുടങ്ങിയത്. 

Tags:    
News Summary - Fire break out at scrappers shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.