ബഷീർ അഹമ്മദ്‌

14 വയസ്സുള്ള വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവ്

കോഴിക്കോട്: പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

2022 ആഗസ്റ്റിലാണ് കേസിനാസ്പമായ സംഭവം. 14 വയസ്സുള്ള വിദ്യാർഥിനിയോട് പ്രതി ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവെച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവെച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

ചേവായൂർ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീരാഗ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Sexual assault on 14-year-old student; Accused gets 20 years in prison in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.