തിരുവള്ളൂരിലെ ആൾക്കൂട്ട ആക്രമണ ദൃശ്യം
Posted On
date_range Updated On
date_range യുവാവിന് ആൾക്കൂട്ട ആക്രമണം: പൊലീസ് കേസെടുത്തു
തിരുവള്ളൂർ: തിരുവള്ളൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. പേരാമ്പ്ര നൊച്ചാട് രാമല്ലൂർ സ്വദേശി ഷബീറി (39) നെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ ഷബീറിന് നേരത്തെ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കൈക്കും, കാലിനും, തലക്കുമാണ് പരിക്കേറ്റത്. ആൾക്കൂട്ട ആക്രമണത്തിന് വിധേയനായതോടെ ഇയാൾ ചികിത്സ തേടിയിട്ടില്ല തിരുവള്ളൂർ അപ്പു ബസാറിൽ വെച്ചാണ് ആക്രമണം നടന്നത്.
ഇയാൾ ഓടിച്ച ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയിൽനിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.