കോഴിക്കോട്: നഗരസഭ കോതി ആവിക്കൽ തോട് എന്നിവടങ്ങളിൽ ആരംഭിക്കാൻ പോകുന്ന പ്ലാന്‍റ് സംബന്ധിച്ച് മേയറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജില്ലതല നേതാക്കളുടെ സർവകക്ഷി യോഗത്തിൽ പ്ലാന്‍റിന്‍റെ പ്രവൃത്തി നടപ്പാക്കുന്നതിന് ഐക്യകണ്ഠേന തീരുമാനിച്ചതാണെന്ന് മേയർ ഡോ. ബീന ഫിലിപ്. സർവകക്ഷി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ്, കൗൺസിൽ പാർട്ടി ലീഡർമാരായ കെ.സി. ശോഭിത, കെ. മൊയ്‌തീൻ കോയ, സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തതാണ്. യോഗ തീരുമാനം അനുസരിച്ച് കോതി-ആവിക്കൽ തോട് പ്രദേശവാസികളെ കോർപറേഷൻ തിരുവനന്തപുരത്ത് പ്ലാന്‍റ് ചെയ്യുന്ന ഇടങ്ങളിൽ കൊണ്ടുപോയി കാര്യങ്ങൾ ബോധ്യപ്പെടുത്താനും തീരുമാനിച്ചതാണ്. ഈ തീരുമാനം പത്ര പ്രസ്താവനയായി നൽകാനും നിശ്ചയിച്ചതാണ്. ഇതിന് വിരുദ്ധമായി യു.ഡി.എഫ് നേതാക്കളെന്ന നിലക്ക് വന്ന പത്രവാർത്ത നല്ലനിലയിൽ ആരംഭിക്കാൻ തീരുമാനിച്ച പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് സഹായമാവുന്നതുമാണെന്ന് മേയർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.