മെഡിക്കൽ കോളജിൽ ഒ.പി ബഹിഷ്കരണം പൂർണം

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ മെഡിക്കൽ കോളജുകളിലേ ഡോക്ടർമാർ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി അനിശ്ചിതകാല ഒ.പി ബഹിഷ്കരണം സമരം കോഴിക്കോട് മെഡിക്കൽ കോളജിൽ പൂർണം. ദൂരദിക്കുകകളിൽനിന്നുവരെ ചികിത്സ തേടിയെത്തിയ രോഗികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ നിരാശരായി മടങ്ങി.

തിങ്കളാഴ്ച പതിവുപോലെ ഒ.പിയിൽ നല്ല തിരക്ക് അനുഭപ്പെട്ടു. എന്നാൽ രോഗികളെ പരിശോധിക്കാൻ ഹൗസ് സർജൻമാരും പി.ജി വിദ്യാർഥികളും സീനിയർ റെസിഡന്‍റ് ഡോക്ടർമാരും മാത്രമാണുണ്ടായിരുന്നത്. ഇത് വിദഗ്ധ ചികിത്സ തേടിയെത്തിയവരെ ദുരിതത്തിലാക്കി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ അത്യാഹിത വിഭാഗത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതുകാരണം അത്യാഹിത വിഭാഗത്തിലും വൻതിരക്ക് അനുഭവപ്പെട്ടു.

മെഡിസിനിലാണ് കൂടുതൽ തിരിക്കനുഭവപ്പെട്ടത്. അതേസമയം ഡോക്ടർമാർ ഒപ്പിട്ടാണ് ഒ.പി ബഹിഷ്ക്കരണ സമരം നടത്തുന്നതെന്നും ആക്ഷേപം ഉയർന്നു. എന്നാൽ ഈ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൽ പറഞ്ഞു. ഒ.പി കൂടാതെ ഐ.പി, തിയേറ്റർ, കാഷ്വാലിറ്റി തുടങ്ങിയ ഡ്യൂട്ടികളും ഉള്ള ഡോക്ടർമാരാണ് രജിസ്റ്ററിൽ ഒപ്പിടുന്നത്.

ഒപ്പിടാതെ അവർക്ക് മറ്റ് ജോലികൾ നിർവഹിക്കാൻ കഴിയില്ല. ഒ.പി ഡ്യൂട്ടി മാത്രം ഉള്ള ഡോക്ടർമാർ ഓപ്പിടരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും കെ.ജി.എം.സി.ടി.എ ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ സമരത്തിന് യൂണിറ്റ് പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത് സമരത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Indefinite OPD strike; Patients suffer without doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.