കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ ആധുനിക വൈദ്യുതി ശ്മശാനം സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ. റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഇംപാക്ട് കേരള 11.44 കോടി രൂപയുടെ സാങ്കേതിക പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കുന്ദമംഗലത്തിന് പുറമെ പേരാമ്പ്ര, പനങ്ങാട് എന്നീ പഞ്ചായത്തുകള്‍ വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.