റോഡ് ഉദ്ഘാടനം

കൊടുവള്ളി: നഗരസഭ 2021-22ലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കളരാന്തിരി നോർത്ത് ആറാം ഡിവിഷനിൽ നിർമിച്ച കളരാന്തിരി ഭദ്രകാളി ക്ഷേത്രം റോഡ്, കളരാന്തിരി പൂക്കോട് റോഡ്, കളരാന്തിരി ലക്ഷംവീട് റോഡ്, കളരാന്തിരി സ്കൂൾ റോഡ് എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻകുട്ടി പുത്തൻപുരയിൽ, ജിജിൽ, എം.സി. ആഷിഖ്, സി.പി. മോയിൻ, വാവ അമ്പലകണ്ടി, പി.കെ. റഫീഖ്, ഇമ്പിച്ചിമൊയി, അബൂബക്കർ മുസ്‍ലിയാർ, വി.സി. അബൂബക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.