കൊടുവള്ളി: എല്ലാ കുടുംബങ്ങൾക്കും 2024 ഓടെ കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെനടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിക്കു കിഴക്കോത്ത്പഞ്ചായത്തിൽ തുടക്കമാകുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് വീടുകളിൽ കുടിവെള്ള ടാപ് കണക്ഷനുകൾ നൽകുന്നതിനുള്ള ചുമതല കേരള വാട്ടർ അതോറിറ്റിക്കാണ്. പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളും വഹിക്കണം. താമരശ്ശേരിയിലെ സി.ഒ.ഡിയാണ് നിർവഹണ സഹായ ഏജൻസി. ഗ്രാമപഞ്ചായത്ത് ജല ശുചിത്വ സമിതി നിർവഹണ ഏജൻസി, നിർവഹണ സഹായ ഏജൻസി എന്നിവരുടെ സഹായത്തോടെ വില്ലേജ് ആക്ഷൻ പ്ലാൻ തയാറാക്കും. പദ്ധതി വിശദീകരിക്കുന്നതിനായി കിഴക്കോത്ത് പഞ്ചായത്തിൽ പ്രത്യേക ഭരണസമിതി യോഗം ചേർന്നു. പ്രസിഡൻറ് പി.പി. നസ്റി അധ്യക്ഷതവഹിച്ചു. നിർവഹണ സഹായ സംഘടനയായ സി.ഒ.ഡിയുടെ പ്രതിനിധികളായ ഫാ. ബിജോ എബ്രഹാം, ടീം ലീഡർ ശാദിയ, ആൽബിൻ പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക കാര്യങ്ങൾ വിശദീകരിച്ചു. പദ്ധതി നടപ്പാക്കുന്ന ജല വിഭവ വകുപ്പിന്റെ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.