ചുരത്തിനു സമീപം വനഭൂമിയിൽ തീപിടിത്തം

താമരശ്ശേരി: ചുരത്തിനു സമീപം മരുതിലാവ് പുല്ലുമലയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വനഭൂമിയിൽ പാറകൾക്കു മുകളിലെ പുല്ല് നിറഞ്ഞ പ്രദേശത്ത് തീപിടിത്തമുണ്ടായത്. 10 ഏക്കറോളം സ്ഥലത്തെ പുല്ല് കത്തിനശിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കനലാട് സെക്ഷനിലെ വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.