കഞ്ചാവ് കൈവശംവെച്ച കേസിൽ കഠിനതടവും പിഴയും

വടകര: കഞ്ചാവ് കൈവശംവെച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ. മലപ്പുറം അരീക്കോട് ഓർഗാട്ടിരി തിരുത്തിപറമ്പിൽ ടി.പി. ബഷീറിനെയാണ്(48) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. 2016 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വലിയങ്ങാടി ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫിസിനു സമീപം 1290 ഗ്രാം കഞ്ചാവുമായി കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റുചെയ്ത കേസിലാണ് ശിക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.