കോഴിക്കോട്: ജില്ലയുടെ വികസന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് എം.കെ. രാഘവന്‍ എംപി. ജില്ല പ്രതീക്ഷയര്‍പ്പിച്ച പദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ലാത്ത ബജറ്റ് നിരാശജനകമാണ്. കോഴിക്കോട് വിമാനത്താവളം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ ബ്ലോക്ക് എന്നിങ്ങനെ സര്‍ക്കാറിന് മുന്നില്‍ വെച്ച പദ്ധതികൾക്കൊന്നിനും തുക വകയിരുത്തിയില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മലാപ്പറമ്പില്‍ സ്ഥാപിക്കാനുദ്ദേശിച്ച മൊബിലിറ്റി ഹബ് യാഥാര്‍ഥ്യമായിട്ടില്ല. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിനായി സ്ഥലമേറ്റെടുക്കാന്‍ തുകയുണ്ടെങ്കിലും പണി ആരംഭിക്കാന്‍ ബജറ്റ് വിഹിതം വേണം. നാമമാത്രമാണെങ്കിലും ബേപ്പൂർ തുക അനുവദിച്ചത് സ്വാഗതാർഹമാണ്. തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേല്‍പാലം, ഐ.ടി മേഖല വികസനം, ബീച്ച് നവീകരണം, പുതിയപാലത്ത് നേരത്തേ പ്രഖ്യാപിച്ച വലിയപാലം, നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവയൊന്നും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടില്ലെന്ന് എം.പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.