കോഴിക്കോട്: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്ക് ജില്ല ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. 2021-22 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് സര്‍ക്കാര്‍ മാർച്ച് പത്തുവരെ സമയം അനുവദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കാരശ്ശേരി ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനാല്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മാര്‍ച്ച് 22ന് ശില്‍പശാല നടത്താനും തീരുമാനമായി. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ആര്‍. മായ, ഡി.പി.സി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 81 പേർക്കുകൂടി കോവിഡ് കോഴിക്കോട്: ജില്ലയില്‍ 81 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1991 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 150 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 750 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.