ചെർക്കള: ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) മുൻ ജില്ല സെക്രട്ടറി പാടി അടുക്കം 'രാജ് സദന'ത്തിൽ പുതുച്ചേരി (71) നിര്യാതനായി. അടുക്കം വയനാട്ടുകുലവൻ ദൈവസ്ഥാനം സെക്രട്ടറി, മുളിയാർ മഹാത്മജി ഭവന സഹകരണസംഘം ഭരണസമിതി അംഗം, പാടി കൈലാർ ശിവക്ഷേത്രം, പാടി മഹാവിഷ്ണുക്ഷേത്രം തുടങ്ങിയ ക്ഷേത്ര കമ്മിറ്റികളുടെ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. ഭാര്യ: പി. കമലാക്ഷിക്കുട്ടി (മുൻ അംഗൻവാടി അധ്യാപിക, എടനീർ). മക്കൾ: പി. വത്സരാജ് (ഇലക്ട്രിക്കൽ എൻജിനീയർ, കുവൈത്ത്), പി. ജ്യോതിരാജ് (ശാഖാ മാനേജർ, സിംഗപ്പൂർ ഡെവലപ്മൻെറ് ബാങ്ക്, പുത്തൂർ), പി. ദീപുരാജ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: കെ. സീന (എടബൂരടി), എൻ. കൃഷ്ണപ്രിയ (വിഷ്ണുമംഗലം, മാവുങ്കാൽ), ആതിര കെ. നായർ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പി. കുഞ്ഞിരാമൻ നായർ (കുട്ടിയാനം), പി. കമ്മാടത്തു അമ്മ (കുണ്ടൂച്ചി), പി. ജാനകി അമ്മ (കുട്ടിയാനം), പി. നാരായണി അമ്മ(ബേപ്പ്), പി. ഭാസ്കരൻ നായർ (കമ്മങ്കയ), പരേതനായ പി. കുഞ്ഞമ്പു നായർ (അരിയി). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പാടി അടുക്കം വീട്ടുവളപ്പിൽ. MALINGU NAIR 71 CHERKALAM.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.